തിരുവനന്തപുരം: കാസര്‍ഗോട്ടുനിന്നും കര്‍ണാടക അതിര്‍ത്തി വഴി കോവിഡ് ബാധയില്ലാത്ത രോഗികളെ കടത്തി വിടാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകയിലുള്ള ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാന്‍. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടകത്തിന്‍റെ മെഡിക്കല്‍ ടീം പരിശോധന നടത്തും. ഏത് ആശുപത്രിയി ലേക്കാണ് പോകുന്നതെന്ന് അതില്‍ രേഖപ്പെടുത്തണം.