തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്നു ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം ഇന്നു വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. ഇന്നുച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ചുമതല കൈമാറും. വ്യവസായ- ഊര്‍ജ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. കെഎസ്ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോള്‍ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.