കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാ ടനം ഡിസംബര്‍ 19 ന് വൈകീട്ട് നാല് മണിക്ക് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വ്വഹി ക്കും. തൊഴില്‍ നൈപുണ്യ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. പാറക്കല്‍ അബ്ദുളള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സി കെ നാണു എം.എല്‍.എ മുഖ്യാതിഥി യായിരിക്കും.
വില്ല്യാപളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന് ഭൂമി കൈമാറ്റം നടത്തും. തോടന്നൂര്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ആര് ബലറാം തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ കലക്ടര്‍ സാംബശിവറാവു സ്വാഗതവും വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി നന്ദിയും പറയും. സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പയംകുറ്റിമല രണ്ടാഘട്ട ടൂറിസം പ്രവൃത്തി നടത്തുന്നത്.