തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതത്തേ തുടർന്ന് ബുധനാഴ്ച രാവിലെ 8.15ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരി ക്കുന്നത്. പത്ത് ദിവസത്തിന്ശേഷം കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങൾ വർദ്ധിച്ചു. ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന് ഒരാഴ്ചയായി ഡയാലിസ് ചെയ്തിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗം വഷളായതിനെ തുടർന്ന് വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടയായിരുന്നു അന്ത്യം.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി. ബിജു. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു ആർട്സ് കൊളജിലെ സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളർച്ച. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.
അച്ഛൻ: പ്രഭാകരൻ, അമ്മ: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ (4), വാവക്കുട്ടൻ (1)