തിരുവനന്തപുരം : മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ വിഷാംശം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടില്ലെന്ന് പി.സി.ബി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് മാത്രമാണ് കൂടുതല്‍ ഉള്ളതെന്നും ഇത് ആശങ്കപ്പെടേണ്ട അളവിലല്ലെന്നും പി.സി.ബി വ്യക്തമാക്കി. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിരുന്നു.