മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എല്‍ഡിഎഫിന്

213

മലപ്പുറം: ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി. ഫൈസലിനെ പി.ഡി.പി പിന്തുണക്കും. പി.ഡി.പി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടിയാണ് വാർത്ത സമ്മേളനത്തിൽ തീരുമാനം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഗൗരവപൂർവം കാണാത്തതിനാലാണ് സ്ഥാനാർത്ഥിയെ നിർത്താതിരുന്നതെന്നും നേതാക്കൾ അറിയിച്ചു. ജില്ല സെക്രട്ടറി ശശി പൂവൻചിന, പ്രസിഡന്റ് സലാം മുന്നിയൂർ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY