കൊച്ചി: നിയമവിരുദ്ധ പാഠഭാഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിശദീകരണവുമായി രംഗത്തെത്തി. പാഠഭാഗം തങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കിയതാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി സ്കൂളിന് ബന്ധമില്ലെന്നുമാണ് വിശദീകരണം.മതേതരസ്വഭാവമില്ലാത്ത സിലബസെണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും കണ്ടെത്തിയാണ് സ്കൂളിനെതിരെ പൊലീസ് കേസെടുത്ത്. രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് പൊലീസ് തെളിവിലേക്കെടുത്തത്. എന്നാല്‍ ഈ പാഠഭാഗം രണ്ട് വര്‍ഷം മുമ്ബേ പഠിപ്പിക്കുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. മുംബൈയിലെ പ്രസാധകരില്‍ നിന്നാണ് പുസ്തകം വാങ്ങിയത്. രാജ്യത്ത് പലയിടത്തും ഇതേ പുസ്തകം പഠിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നുഎന്നാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളിന് സിബിഎസ്‌ഇയുടെ അംഗീകാരമോ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. സ്കൂള്‍ ട്രസ്റ്റ് അംഗങ്ങളായ പ്രമുഖ വ്യവസായികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.