കൊച്ചി : കൊച്ചി പീസ് സ്കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള സിലിബസുകള്‍ നിയമവിരുദ്ധമായി പഠിപ്പിച്ചുവെന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ബുറൂജ് റിയലൈസേഷന് പബ്ലിക്കേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവരെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്. എറണാകുളം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഐഎസ് ബന്ധമുള്ള ചിലര്‍ ഈ സ്കൂളുമായി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് സ്കൂളിനെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. മത തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെപ്പോലും പഠിപ്പിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു. സംഥവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റ് ട്രസ്റ്റികള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആരോപണ വിധേയമായ പാഠങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിപ്പിക്കുന്നില്ലെന്ന് ആയിരുന്നു സ്കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.