പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

188

കൊച്ചി: തൃശൂര്‍ മതിലകത്ത് പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മതിലകം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്രിമിനല്‍ കേസിന്റെ പേരിലാണ് സ്‌കൂള്‍ പൂട്ടിയതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്റര്‍നാഷനല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

NO COMMENTS