ശിശുരോഗ വിദഗ്‌ധൻ പോക്സോ കേസിൽ അറസ്‌റ്റിൽ

28

കോഴിക്കോട്‌ : ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി എം അബൂബക്കറി(78)നെ ആണ്‌ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായത്. കുട്ടിയുടെ പരാതിയിൽ ശിശുരോഗ വിദഗ്‌ധനെ ക്ലിനിക്കിൽനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

അബൂബക്കർ കോൺഗ്രസ്‌ നേതാവും ഭാര്യ കോർപ്പറേഷൻ കൗൺസിലറുമാണ്‌. കഴിഞ്ഞ ദിവസം സഹോദരിക്കും അമ്മയ്‌ക്കു മൊപ്പമാണ്‌ പെൺകുട്ടി ചികിത്സക്കെത്തിയത്‌. സഹോദരി ക്കൊപ്പം പരിശോധനാമുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ദേഹോപദ്രവമേൽപ്പിക്കുകയായിരുന്നു. മുമ്പും ശരീര ഭാഗങ്ങളിൽ കയറി പിടിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY