പീച്ചി ഡാം തുറന്നു വിട്ടു

231

തൃശൂര്‍ : കനത്ത മഴയെത്തുടന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്‍റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനി ഉയര്‍ത്തേണ്ടി വരില്ലെന്നാണ് നിഗമനം. ഷട്ടര് തുറക്കുന്നതിന് മുന്നോടിയായി മണലിപ്പുഴയോരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS