രാജീവ് ഗാന്ധി വധകേസ് പ്രതി പേരറിവാളനു പരോള്‍

221

ചെന്നൈ : രാജീവ് ഗാന്ധിയെ വധക്കേസിലെ പ്രതി പേരറിവാളനു പരോള്‍ അനുവദിച്ചു. തമിഴ്നാട് സര്‍ാക്കാരാണ് പരോള്‍ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോള്‍. 26 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പേരറിവാളനു പരോള്‍ ലഭിക്കുന്നത്. അമ്മ അന്‍പുതമ്മാള്‍ അച്ഛന്റെ അനാരോഗ്യം ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് പരോള്‍.പ്രതികള്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയതാണ് പേരറിവാളനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനു മുമ്ബ് നളിനി മാത്രമാണ് ഈ കേസില്‍ പരോള്‍ ലഭിച്ച ഏക പ്രതി.

NO COMMENTS