ഹൂസ്റ്റണ്‍: ബ്രിട്ടീഷ് വംശജനായ ബഹിരാകാശ യാത്രികന്‍ പിയേഴ്സ് സെല്ലേഴ്സ് അന്തരിച്ചു. 61 വയസായിരുന്നു. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് നാസ വ്യക്തമാക്കി. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ബ്രിട്ടണിലെ ക്രൗണ്‍ബോറോയില്‍ ജനിച്ച സെല്ലേഴ്സ് 1982ലാണ് യു.എസ് സ്പേസ് ഏജന്‍സിയില്‍ ശാസ്ത്രജ്ഞായി ചേര്‍ന്നത്. 1996ലാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയായത്. കാലാവസ്ഥ നിര്‍ണയത്തില്‍ വിദഗ്ധനായിരുന്ന സെല്ലേഴ്സ് മൂന്ന് ശൂന്യകാശ യാത്രകളില്‍ പങ്കാളിയായിരുന്നു. 2015ലാണ് സെല്ലേഴ്സിന് കാന്‍സര്‍ ബാധിച്ചതായി തിരിച്ചറിഞ്ഞത്. രോഗം ഏറ്റവും മൂര്‍ഛിച്ച അവസ്ഥയിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 1991ലാണ് സെല്ലേഴ്സിന് യു.എസ് പൗരത്വം ലഭിച്ചത്.