തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജീവനക്കാരുടെ കുറഞ്ഞ പെന്ഷന് 3000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രാഥമിക സംഘങ്ങള്‍ക്ക് നേരത്തെ 1500 രൂപയും, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 2000 രൂപയുമായിരുന്നു മുന്‍പ് നല്‍കിയിരുന്ന പെന്ഷന്. സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചുവന്നിരുന്ന ക്ഷാമബത്ത അഞ്ച് ശതമാനമായിരുന്നു. ഇത് ഏഴ് ശതമാനമാക്കി. പ്രാഥമിക സംഘങ്ങള്‍ക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 1500 രൂപയുമായിരുന്ന കുടുംബപെന്ഷന് 2000 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്. പെന്‍ഷനര്‍ മരിച്ചാല്‍ ഏഴുവര്‍ഷം കഴിയുന്നത് വരെയോ 65 വയസ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെന്ഷന് മുഴുവനായും നല്‍കും. പിന്നീടങ്ങോട്ട് 50 ശതമാനമായിരിക്കും നല്‍കുക.