അവശ കായികതാരങ്ങൾക്കുള്ള പെൻഷൻ ; അപേക്ഷ ക്ഷണിച്ചു

13

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവർ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച അന്തർജില്ലാ/ സംസ്ഥാനതല സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്തു ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയവർക്ക് അപേക്ഷിക്കാം. കളരിപ്പയറ്റ് അഭ്യാസികൾ അന്തർജില്ലാ/ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.

കായിക രംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജനുവരി 23ന് മുമ്പ് ലഭിക്കുന്ന വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. ജനുവരി 23നകം അപേക്ഷ ലഭിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലും ലഭ്യമാണ്.

NO COMMENTS