പരാമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ: അപേക്ഷ ക്ഷണിച്ചു

20

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളി കൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.bcdd.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (രണ്ടാംനില), കാക്കനാട്, എറണാകുളം-682 030 എന്ന വിലാസത്തിലും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ(ഒന്നാംനില), കോഴിക്കോട്-673020 എന്ന വിലാസത്തിലും അയക്കണം.

വകുപ്പിൽ നിന്നും നിലവിൽ ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി ജൂലൈ 31. വിശദാംശങ്ങൾക്ക് മേഖലാ ഓഫീസ്, എറണാകുളം-0484-2429130, മേഖലാ ഓഫീസ്, കോഴിക്കോട്-0495-2377786 എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

NO COMMENTS