പൗരത്വ ഭേദഗതി ബില്ലിനെ തിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷൻ .

147

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ തിരെ പ്രതിഷേധിക്കുന്നവർക്കും തെരുവിൽ പേരാടുന്നവർക്കും പെൻഷൻ നൽകുമെന്ന പ്രഖ്യാപനവുമായി സമാജ്‌വാദി പാർട്ടി. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാർക്ക് പെൻഷൻ നൽകുമെന്നാണ് പ്രതിപക്ഷ നേതാവും സമാജ് വാദി പാർട്ടി നേതാവുമായ റാം ഗോവിന്ദ് ചൗധരി പ്രഖ്യാപിച്ചത്. യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയെ താഴെയിറക്കാ നാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. കലാപങ്ങളുടെയും സാമൂഹ്യവിരുദ്ധതയുടെയും ഡി.എൻ.എയാണ് സമാജ് വാദി പാർട്ടിയുടേതെന്നാണ് ബി.ജെ.പിയുടെ അധിക്ഷേപം. ഇതിനുള്ള മറുപടിയായാണ് ഗോവിന്ദ് ചൗധരിയുടെ പ്രഖ്യാപനം.

ഉത്തർപ്രദേശിലും കേന്ദ്രത്തിലും നമ്മുടെ പാർട്ടി അധികാരത്തിലെത്തും. അങ്ങിനെയാണെങ്കിൽ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്ത എല്ലാവർക്കും പെൻഷൻ അനുവദിക്കും. ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പോരാടിയ എല്ലാവരും അതിന് അര്‍ഹരാണ് -ഗോവിന്ദ് ചൗധരി പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെച്ച് വാഗ്വാദങ്ങൾ നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS