പെൻഷൻകാർ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം

109

തിരുവനന്തപുരം : ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ വാങ്ങുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ 2019-20 സാമ്പത്തിക വർഷത്തെ ഫൈനൽ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ (ടാക്‌സ് പരിധിയിൽ വരുന്നവർ) ഫെബ്രുവരി പത്തിന് മുമ്പ് അടുത്തുള്ള ട്രഷറിയിൽ ആവശ്യമായ രേഖകൾ ഉൾപ്പെടെ ഫൈനൽ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം.

അല്ലാത്തപക്ഷം ട്രഷറിയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ആദായ നികുതി കുറവ് ചെയ്യുമെന്ന് ഡയറക്ടർ അറിയിച്ചു.

NO COMMENTS