കാസര്‍കോട് : വ്യാജ ചിട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചിട്ടി ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ കെഎസ്എഫ്ഇ ഒഴികെയുള്ള സ്വകാര്യ ചിട്ടികളില്‍ ചേരുന്നതിനു മുമ്പായി ചേരാനുദ്ദേശിക്കുന്ന ചിട്ടി വ്യാജമല്ലെന്ന്ഉറപ്പ് വരുത്തുന്നതിന് കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ, ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടുക.
1982 ലെ കേന്ദ്ര ചിട്ടി നിയമം കേരള സംസ്ഥാനത്ത് 30.04.2012 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതിനാല്‍ ഈ നിയമമനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി ലഭിച്ച ചിട്ടികള്‍ക്കു മാത്രമേ നിലവില്‍ നിയമ പ്രാബല്യമുള്ളു.
മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെടുന്നപക്ഷം വിവരങ്ങള്‍ കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം. ബന്ധപ്പെടേണ്ട വിലാസം-ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് -671123. ഫോണ്‍-04994 255405, 9846953498, ചിട്ടി ഇന്‍സ്‌പെക്ടര്‍-9400441085.