തിരുവനന്തപുരം : പേപ്പാറ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നേക്കുമെന്ന് മുന്നറിയിപ്പ്. ഷട്ടറുകള്‍ തുറക്കുന്ന സമയം കൃത്യമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. 107.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 107.40 ആണ് ഇപ്പോഴത്തെ ജല നിരപ്പ്. അതുകൊണ്ടു തന്നെ ഏതു നിമിഷവും അണക്കെട്ട് തുറന്നേക്കും.