പേരാമ്ബ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

255

വടകര: വടകര പേരാമ്ബ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം വിധിച്ചു. വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാ​ല​ന്‍ (62), ഭാ​ര്യ ശാ​ന്ത(59) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്‌ കൊലപാതകം, ഭവനകയ്യേറ്റം,കവര്‍ച്ച, മുറിവേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ എല്ലാം ചേര്‍ത്താണ് ചന്ദ്രന് ശിക്ഷ വിധിച്ചത്. 2015 ജൂലായ് 9നാണ് ദമ്ബതികളെ ചന്ദ്രന്‍ കൊലപ്പെടുത്തിയത്.

NO COMMENTS