ആരാധനാലയങ്ങളുടെ കെട്ടിട നിർമാണത്തിന് ഇനി പ്രാദേശിക സർക്കാരുകളുടെ അനുമതി മതി

13

സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് ഇനിമുതൽ പ്രാദേശിക സർക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കലക്ടർമാരുടെ അനുമതിപത്രം വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പറും നൽകുമായിരുന്നുള്ളു.

പുതിയ തീരുമാനത്തിലൂടെ അതത് പ്രദേശത്തെ ആരാധനാലയങ്ങൾ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കും. ജനങ്ങൾക്ക് അവരുടേതായ വിശ്വാസ ങ്ങളിലേർപ്പെടുന്നതിന് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാവുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

NO COMMENTS