വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഡിസംബർ 31ന് അൻപത് വയസ് പൂർത്തിയാകാത്ത ഭിന്നശേഷി ക്കാരായ ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് മാർച്ച് 18 വരെ അവസരമുണ്ട്.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ നേരിട്ടോ / ദൂതൻ മുഖേനയോ അസൽ സർട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷൻ കാർഡുമായി ഹാജരായി രജിസ്ട്രേഷൻ പുതുക്കണം.