ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ പീറ്റര്‍ ക്രൗച്ച്‌ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

137

ലണ്ടന്‍: 42 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ ക്രൗച്ച്‌ 21 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് വിരാമമിട്ടത്. ‘ഒരുപാട് ആലോചനക്ക് ശേഷം ഞാന്‍ ആ തീരുമാനത്തിലെത്തി. ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണ്.ഹൈബോള്‍ ഗോളുകളെന്നാല്‍ ഇംഗ്ലീഷ് താരം പീറ്റര്‍ ക്രൗച്ച്‌ ആയിരുന്നു. ഇനി ഹൈബോളുകളില്‍ ആറടി ഏഴിഞ്ചുകാരന്റെ ആ മായാജാലം ഉണ്ടാകില്ല. ഈ മനോഹരമായ ഫുട്‌ബോള്‍ എനിക്ക് എല്ലാം തന്നു. ഇത്രയും കാലം ഫുട്‌ബോളില്‍ തുടരാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.’വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ക്രൗച്ച്‌ ട്വീറ്റ് ചെയ്തു.

1998-ല്‍ പതിനേഴാം വയസ്സില്‍ ടോട്ടനം ഹോസ്പറിലൂടെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ ആറടി ഏഴിഞ്ചുകാരന്‍ ഒൻമ്പത് ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. ലിവര്‍പൂള്‍, പോര്‍ട്‌സ്മൗത്ത്, ആസ്റ്റണ്‍ വില്ല, ബേണ്‍ലി, സ്‌റ്റോക്ക് സിറ്റി എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ക്രൗച്ച്‌ കളിച്ച ക്ലബ്ബുകളുടെ പട്ടിക. ക്ലബ്ബ് ഫുട്‌ബോളില്‍ 468 മത്സരങ്ങളില്‍ നിന്ന് മുപ്പത്തിയെട്ടുകാരന്‍ നേടിയത് 108 ഗോളുകള്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ റെക്കോഡ് ക്രൗച്ചിന്റെ പേരിലാണ്.53 ഗോളുകളാണ് ഹെഡ്ഡറിലൂടെ നേടിയത്. നിലവില്‍ ബേണ്‍ലിയുടെ താരമായിരുന്നു ക്രൗച്ച്‌.2005 മെയില്‍ കൊളംബിയക്കെതിരെയായിരുന്നു ദേശീയ ജഴ്‌സിയില്‍ ഈ സ്‌ട്രൈക്കറുടെ അരങ്ങേറ്റം. പിന്നീട് 2010 വരെ ഇംഗ്ലണ്ടിനായി കളിച്ച താരം 42 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടി. 2006 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ട്രിനിഡാഡ് ആന്റ് ടുബോഗോയ്‌ക്കെതിരേ ഇംഗ്ലണ്ട് 2-0ത്തിന് ജയിച്ചപ്പോള്‍ ഒരു ഗോള്‍ നേടിയത് ക്രൗച്ച്‌ ആയിരുന്നു. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലും ക്രൗച്ച്‌ ഇംഗ്ലീഷ് ടീമംഗമായിരുന്നു.

ഫാബിയോ കാപ്പെല്ലോ എന്ന ഇറ്റലിക്കാരന്‍ ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തിയതോടെയാണ് ക്രൗച്ചിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത്. വെയ്ന്‍ റൂണിയും ജര്‍മന്‍ ഡെഫോയും ടീമിലില്ലാതിരുന്നിട്ടും യൂറോ യോഗ്യതാ റൗണ്ടില്‍ കാപ്പെല്ലോ ക്രൗച്ചിനെ പരിഗണിച്ചില്ല. ഡാരന്‍ ബെന്റിനെ മുന്നേറ്റനിരയില്‍ പരീക്ഷിച്ച കാപ്പല്ലോ പരിക്കില്‍നിന്ന് മുക്തനായെത്തിയ ഫുള്‍ഹാം താരം ബോബി സമോറയെയും ടീമിലെടുത്തിട്ടും ക്രൗച്ച്‌ പുറത്തായി. ഇതോടെ കാപ്പല്ലോ ഒഴിയാതെ ഇംഗ്ലീഷ് കുപ്പായം തനിക്കുവേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ക്രൗച്ച്‌.

കാപ്പല്ലോ ടീമിന്റെ ചുമതലയേറ്റശേഷം ക്രൗച്ചിന്റെ പ്രകടനത്തില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നതാണ് സത്യം. യുക്രൈനെതിരെ 2009 ഏപ്രില്‍ ഒന്നിന് നടന്ന യോഗ്യതാ മത്സരത്തിലാണ് കാപ്പല്ലോയ്ക്കുകീഴില്‍ ക്രൗച്ച്‌ ആദ്യമായി കളിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയതും ക്രൗച്ചാണ്. അതിനുശേഷം, ലോകകപ്പിലുള്‍പ്പെടെ പത്തുമത്സരങ്ങളില്‍ കാപ്പല്ലോയ്ക്കു കീഴില്‍ ക്രൗച്ച്‌ കളിച്ചു. അതില്‍ എട്ടുഗോളും നേടി.

NO COMMENTS