പെട്രോളിന് ഒരു പൈസയും ഡീസലിന് 44 പൈസയും വര്‍ദ്ധിപ്പിച്ചു

224

ദില്ലി: പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 രൂപയും വര്‍ദ്ധിപ്പിച്ചു. ക്രൂഡ് വിപണിയിലുണ്ടായ വ്യത്യാസമാണ് എണ്ണ കമ്ബനികള്‍ പെട്രോള്‍ വില ഉയര്‍ത്താന്‍ കാരണം. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഏപ്രില്‍ 16ന് പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും പണവിനിമയ നിരക്കിലുണ്ടായ വര്‍ധനവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അന്ന് എണ്ണ കമ്ബനികളെ പ്രേരിപ്പിച്ചത്.
മാര്‍ച്ച്‌ 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വന്നിരുന്നു. ക്രൂഡ് വിപണിയിലുണ്ടായ വിലകുറവിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാഴ്ച കൂടുമ്ബോഴാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണ വില അവലോകനം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY