ന്യൂഡല്‍ഹി: പ്രതിദിനം ഇന്ധനവില പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 16ന് രാജ്യവ്യാപകമായി നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു.ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സാണ് സമരം നടത്താന്‍ തീരുമാനിച്ചത്. പൊതുമേഖല എണ്ണ കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 24 മുതല്‍ അനിശ്ചിതകാല സമരം നടത്താനിരിക്കവെയാണ് പ്രതിദിനം ഇന്ധനവില പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 16ന് സമരം നടത്താന്‍ നിശ്ചയിച്ചത്. പ്രതിദിനം ഇന്ധനവില പരിഷ്‌ക്കാരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫെഡറേഷന് കീഴിലുള്ള കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.