ദില്ലി: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ വിലവര്‍ധനവുണ്ടായിട്ടില്ലെങ്കിലും ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടതാണ് വിലവര്‍ധനയ്ക്ക് കാരണമായി പെട്രോളിയം കമ്ബനികള്‍ പറയുന്നത്. പ്രാദേശിക നികുതികള്‍ക്ക് കൂടി ചേരുമ്ബോള്‍ വില വീണ്ടും കൂടും. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരില്‍ പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 10 പൈസയും വര്‍ധിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 15ന് പെട്രോളിയം കമ്ബനികളുടെ അവലോകനത്തിന് ശേഷം പെട്രോള്‍-ഡീസല്‍ വില യഥാക്രമം 1.34 രൂപയും 2.37 രൂപയും വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് അന്ന് വിലര്‍ധനയ്ക്ക് കാരണമായത്.