സിപിഎം ഓഫീസിനടുത്ത് പെട്രോള്‍ ബോംബുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

172

പാലക്കാട്ട്: പെട്രോള്‍ ബോബുകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പിടിയിലായവര്‍. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് സിപിഎമ്മിന്റെയും ബിജെപിയുടെയും ജില്ലാ കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സിപിഐ ഓഫീസിനു പരിസരത്ത് നിന്നും പെട്രോള്‍ ബോബുമായി രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരായ വടക്കുംന്തറ സ്വദേശികള്‍ റോഷന്‍, രാജേഷ് എന്നിവരാണ് പിടിയിലായവര്‍. രണ്ട് ബൈക്കിലായി നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപെട്ടു. പിടികൂടുമ്പോള്‍ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിരിക്കുകയായിരുന്നു ഇവര്‍. മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ചതും ഇവരില്‍ നിന്ന് കണ്ടെടുത്തു. പാര്‍ട്ടി ഓഫീസ് ആകരമിക്കുക ആയിരുന്നു ലക്ഷ്യമെന്നും എന്നാല്‍ കഴിഞ്ഞ ദിവസം സിപിഎം പാര്‍ട്ടി ഓഫീസില്‍ പെട്രോള്‍ ബോംബ് എറിഞ്ഞതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വെഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ റോഷന്‍ സമാനമായ പല കേസുകളിലും പ്രതിയാണ് എന്നും പൊലീസ് പറഞ്ഞു. രക്ഷപെട്ടവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലക്കാട് നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY