ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു.
ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്.
പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ്മണിക്കൂറുകൾക്കകമാണ് പെട്രോളിനും ഡീസലിനും വിലകൂടിയത്.