തിരുവനന്തപുരം : ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 രൂപയുമാണ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ 12ാം ദിവസമാണു വിലവര്‍ധന ഉണ്ടാകുന്നത്.