ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

148

ന്യൂഡല്‍ഹി : ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇന്ധനവില വര്‍ധനവിന്റെ പേരില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തു വന്നിരിക്കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു.

NO COMMENTS