തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും, ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.