ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലായാണ് ഇക്കാര്യം അറിയിച്ചത്. നികുതിയിനത്തില്‍ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറക്കും. സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ കൂടി തയ്യാറായാല്‍ അഞ്ച് രൂപ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു