ന്യൂഡല്‍ഹി : ഇന്ധന വില കുറഞ്ഞു. എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 80.50 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 77.15 ആയിരുന്നത് 76.94 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ ആയിരുന്നത് 81.94 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.64ല്‍നിന്ന് 78.43ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 81.09ല്‍ നിന്ന് 80.86 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.51ല്‍നിന്ന് 77.30ല്‍ എത്തി.