കൊച്ചി : ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോള്‍ വിലയില്‍ ഇന്ന് 16 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79.67 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന് 76.22 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.09 രൂപയും സലിന് 77.70 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 80.02 രൂപയും ഡീസല്‍ വില 76.58 രൂപയുമാണ്.