കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 71 രൂപയിലെത്തി. 71. 46 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസല്‍ വില 67.12 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.73 രൂപയും ഡീസലിന് 68.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.78 ഉം, 67.44 എന്നിങ്ങനെയാണ്.