പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

202

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അഞ്ചു പൈസ. അതേസമയം ഡീസലിന്റെ വില ഒരു രൂപ 26 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് വിലവര്‍ധന തീരുമാനമുണ്ടായത്. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ വിലയും ഡോളര്‍-രൂപ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് വില വര്‍ധിക്കാന്‍ കാരണം.

NO COMMENTS

LEAVE A REPLY