ഭോപ്പാല്‍ : രാജ്യത്ത് ആദ്യമായി പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറ് കടന്നത്. നിലവില്‍ ഭോപ്പാലിലെ പെട്രോള്‍ വില 100.04 രൂപയാണ്. ഇതുകാരണം മൂന്നക്കം കാണിക്കാന്‍ കഴിയാത്ത ഡിസ്പ്ളേകളുമായി ബുദ്ധിമുട്ടുകയാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള പമ്ബുകള്‍.
എന്നാല്‍ മൂന്ന് മുതല്‍ നാല് ശതമാനം ഇന്ധന സ്റ്റേഷനുകളില്‍ മാത്രമാണ് പഴയ പമ്ബുകള്‍ ഉള്ളതെന്നും ഡിസ്പ്ളേ പ്രശ്നം പരിഹരി ക്കാന്‍ ഇതരമാര്ഗങ്ങളുണ്ടെന്നും അതിനാല്‍ ഇത് ഇന്ധന വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്നും പെട്രോള്‍ പമ്ബ് ഓണേഴ്സ് അസോസിയേഷന് അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് ആകമാനം വില്‍ക്കുന്ന പെട്രോളിന്റെ 0.5 ശതമാനം മാത്രമാണ് അവിടെ വില്‍ക്കപ്പെടുന്ന പ്രീമിയം പെട്രോളെന്നും അസോസിയേഷന് പ്രസിഡന്റായ അജയ് സിംഗ് പറഞ്ഞു.
മദ്ധ്യപ്രദേശില്‍ സാധാരണ പെട്രോളിന് ലിറ്റര്‍ കണക്കില്‍ 96.37 രൂപയ്ക്കും ഡീസലിന് 86.84 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഈ വര്‍ഷം ആരംഭിച്ച ശേഷം ഇത് പതിനേഴാം തവണയാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.