ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാം

145

ന്യൂഡല്‍ഹി: ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാം. എടിഎം കാര്‍ഡ് സൈ്വപ് ചെയ്ത് ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപയെടുക്കാം. 500, 1000 രൂപയുടെ നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്ബുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ടാവുക. ആദ്യം രാജ്യത്തെ 2500 പമ്ബുകളിലാണ് സൗകര്യമൊരുക്കുക. ശേഷം 20000 പമ്ബമ്ബുകളിലേക്കുകൂടി വ്യാപിപ്പിക്കും.

NO COMMENTS

LEAVE A REPLY