നിര്‍മാണത്തൊഴിലാളികള്‍ക്കു പിഎഫ് ആനുകൂല്യം നല്‍കും: കേന്ദ്രമന്ത്രി ദത്താത്രേയ

175

ഭുവനേശ്വര്‍ (ഒഡീഷ)• നിര്‍മാണത്തൊഴിലാളികള്‍ക്ക് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ആനുകൂല്യവും ഓട്ടോ റിക്ഷക്കാര്‍, സൈക്കിള്‍ റിക്ഷക്കാര്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യവും ഘട്ടംഘട്ടമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കുകയാണെന്നു തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയ ദേശീയ ലേബര്‍ കോണ്‍ഫറന്‍സില്‍ പ്രസ്താവിച്ചു.നിര്‍മാണ മേഖലയില്‍ നിന്നു സെസ് ആയി പിരിക്കുന്ന ഫണ്ട് ഉണ്ടായിട്ടും സംസ്ഥാനങ്ങള്‍ അത് അര്‍ഹര്‍ക്കു വിതരണം ചെയ്യുന്നില്ലെന്നു മന്ത്രി ആരോപിച്ചു. സെസ് ഇനത്തില്‍ പിരിച്ച മൊത്തം 27,886 കോടി രൂപയില്‍ 5800 കോടിയേ ചെലവഴിച്ചിട്ടുള്ളൂ. 22,086 കോടി സംസ്ഥാന ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണ്.ഒഡീഷ 940 കോടി പിരിച്ചെടുത്തതില്‍ 120 കോടിയേ ചെലവഴിച്ചിട്ടുള്ളൂ.
നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ക്കായുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതില്‍ മന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു. സെസ് തുക എങ്ങനെ ചെലവഴിക്കണമെന്നു മാര്‍ഗനിര്‍ദേശമുണ്ട്. അതിലെ മുന്‍ഗണനാ പട്ടിക ലംഘിച്ചു ചില സംസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്യുകയാണെന്നും ദത്താത്രേയ പറഞ്ഞു.

NO COMMENTS

LEAVE A REPLY