ഐ.എച്ച്.ആർ.ഡി ചേലക്കര, കൊടുങ്ങല്ലൂർ കോളേജുകളിൽ പി.ജി പ്രവേശനം

45

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചേലക്കര, (0488 4227181, 295181), കൊടുങ്ങല്ലൂർ (04802816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്ട്രോണിക്സ് (ചേലക്കര), എം.എസ്.സി കമ്പ്യൂട്ടർ സയൻസ്’ (കൊടുങ്ങല്ലൂർ) എന്നീ കോഴ്സുകളിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

NO COMMENTS