കേരളത്തിലെ സർക്കാർ ആയുർവേദ ഹോമിയോ കോളേജുകളിലെയും സ്വാശ്രയ ആയുർവേദ ഹോമിയോ കോളേജുകളിലെയും 2024 ലെ ആയുർവേദ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ ഒക്ടോബർ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.