പി.ജി ആയുർവേദ: ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ

15

2023-ലെ പി.ജി ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി കേരളത്തിലെ വിവിധ സർക്കാർ, എയ്ഡഡ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളജുകളിലേക്കും ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2023 ലെ പി.ജി ആയുർവേദ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച് വിദ്യാർഥികൾക്ക് ഒക്ടോബർ 13 ന് ഉച്ചക്ക് രണ്ടു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകൾ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

NO COMMENTS

LEAVE A REPLY