തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടങ്ങി . പിജി പഠനശേഷം മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം . അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . എന്നാല്‍ പിജി ഡോക്ടര്‍മാരെ കൂടി വിന്യസിച്ചാണ് ഓപി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതിനാല്‍ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും .