വൈറോളജിയിൽ പി.എച്ച്.ഡി പ്രോഗ്രാം

11

സംസ്ഥാന സർക്കാരിന്റെ സയൻസ് ആൻഡ്‌ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ’ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

റീജിയണൽ സെന്റർ ഫോർ ബയോടെക്‌നോളജി, ഫരീദാബാദ് (ആർസിബി), കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ് ആൻഡ്‌ ടെക്‌നോളജി (കുസാറ്റ്) എന്നീ സ്ഥാപനങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ്‌ ചെയ്തിട്ടുണ്ട്. ഐഎവിയിലെ പിഎച്ച്ഡി പ്രോഗ്രാം മുഴുവൻ സമയ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. പ്രോഗ്രാമിന്റെ ദൈർഘ്യം പരമാവധി അഞ്ചുവർഷമാണ്. പിഎച്ച്ഡി പ്രോഗ്രാ മിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പിഎച്ച്ഡി രജിസ്‌ട്രേഷൻ, പിഎച്ച്ഡി ബിരുദദാനം മുതലായവ അഫിലിയേറ്റ്‌ ചെയ്ത സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും.

അപേക്ഷാഫീസ് 500 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘എസ്ബി കളക്റ്റ്’ ഉപയോഗിച്ച് ഓൺലൈനായി അടയ്ക്കണം. വിശദവിവര ങ്ങൾ https://www.iav.kerala.gov.in വെബ്‌സൈറ്റിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 19. ഓൺലൈൻ അപേക്ഷയുടെ ലിങ്ക്: https://forms.gle/kTMaDCbuu13ffaR28.

NO COMMENTS

LEAVE A REPLY