തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടികൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി.ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്തിയതെന്നാണു പരാതി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോര്‍ത്തിയതെന്നാണു സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ഫോണ്‍ വിളി വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുണ്ട്. ഫോണ്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണെന്നുമാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.