തീർത്ഥാടകർ ഹജ്ജ് കര്‍മ്മത്തിനായി മദീന വിമാനത്താവളത്തിൽ എത്തി

176

മദീന: ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകർ ഹജ്ജ് കര്‍മ്മത്തിനായി മദീന വിമാനത്താവളത്തിലാണ് എത്തിയത്. സൗദി സമയം പുലര്‍ച്ചെ 3.15നാണ് ഇന്ത്യന്‍ ഹാജിമാര്‍ എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 420 തീര്‍ഥാടകരാണുള്ളത്.വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്.

ബം​ഗ്ലാദേശില്‍നിന്നുള്ള ഹാജിമാരാണ് ആദ്യം എത്തിയത്. മദീനയിലെ മസ്ജിദുന്നബവിക്കടുത്തുള്ള മര്‍ക്കസിയ്യയിലെ വിവിധ ഹോട്ടലുകളിലാണ് ഇന്നെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസ സൗകരൃം ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഖൈ. സാബിര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ദീന്‍ എന്നിവരാണ് ഇന്ത്യന്‍ ഹാജിമാരെ മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചത്. മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിവരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പത്തോളം വിമാനങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹാജിമാരുമായി വ്യാഴാഴ്ച എത്തുന്നത്. ഡല്‍ഹി കൂടാതെ ഗയ, ശ്രീനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാരും മദീനയില്‍എത്തും.

NO COMMENTS