ഒന്നിനും തെളിവില്ലെന്ന് പറയുന്ന പോലീസ് കാലം മാറിയെന്ന് മുഖ്യമന്ത്രി

202

തിരുവനന്തപുരം: കേരളം വിദേശ ക്രിമിനലുകളുടെ താവളമായെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
എടിഎം കവര്‍ച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ കൊണ്ട് പിടിക്കാനായത് കേരള പോലീസിന്റെ നേട്ടമാണെന്ന് വിവരിച്ചാണ് പിണറായി വിജയന്റെ മറുപടി. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ട ചെരുപ്പ് കെട്ടിതൂക്കി ഒന്നിനും തെളിവില്ലെന്ന് പറയുന്ന പോലീസ് ഭരണകാലം കഴിഞ്ഞെന്നും പ്രതിപക്ഷ നേതാവിനുള്ള മറുപടിയില്‍ പിണറായി പറയുന്നു.
എ ടി എം കവര്‍ച്ചയടക്കമുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി ഡി ജി പിക്കും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്. ഈ വിമര്‍ശനത്തിനാണ് ജിഷകേസിലും എടിഎം കവര്‍ച്ച കേസിലും പ്രതികളെ പിടികൂടാനായതടക്കമുള്ള നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നത്. വിദേശ ക്രിമിനലുകളുടെ താവളമായി കേരളം മാറിയെന്ന് പറയുമ്പോള്‍ പ്രതി അടുത്ത മണിക്കൂറില്‍ പിടിയിലാകുമെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കിക്കാണില്ലെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നു. മാത്രമല്ല ജിഷ കേസില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കേണ്ട തൊണ്ടി മുതലായ ചെരുപ്പ് കെട്ടിതൂക്കി ഒന്നിനും തെളിവില്ലെന്ന് പറഞ്ഞ് കൈ കഴുകതിയ പോലീസ്ഭരണകാലം പോയ് മറഞ്ഞത് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്. ആധുനിക സംവിധാനങ്ങളുമായെത്തിയ വിദേശ എ ടി എം തട്ടിപ്പ് കാരെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടാനായത് പോലസിന്റെ നേട്ടമാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY