തിരുവനന്തപുരം • ദേശീയഗാന വിവാദം വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമലിനെതിരായ പ്രതിഷേധത്തിനു പിന്നില്‍ സംഘപരിവാറാണ്. കമാലുദ്ദീനെന്നു നീട്ടിപ്പറയുന്നതിലും വര്‍ഗീയതയുടെ അസഹിഷ്ണുതയുണ്ട്. ഇതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കമലിനു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ബിജെപിയും പോഷക സംഘടനകളും കമലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിനു മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ച ബിജെപിക്കാര്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ കോലവും കത്തിച്ചിരുന്നു.