ആലുവ: മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിയുടെ അറ്റകുറഅറപണി നടത്താതിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ആലുവ പാലസിലെ അറ്റകുറ്റപണി നടത്താതിരുന്നതിലാണ് ഉദ്യോഗസ്ഥന് ‘പണി’ കിട്ടിയത്. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എഎസ് സുരയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ നടപടി വന്നതോടെ ആലുവ പാലസിലെ എല്ലാ മുറികളുടെയും വാതിലുകളും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയത്. ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി ഒന്ന് വരെയാണ് മുഖ്യമന്ത്രി ആലുവ പാലസിലെ 107ാം നമ്ബര്‍ മുറിയില്‍ താമസിച്ചിരുന്നത്. മുപ്പതിന് രാത്രി കിടക്കാന്‍ നേരം വാതിലിന്റഎ കുറ്റിയിടാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പാലസ് ജീവനക്കാരോട് ഇതേപറ്റി വിവരങ്ങള്‍ ചോദിക്കുകയും മാനേജരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുന്‍പായി വാതില്‍ ശരിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പറഞ്ഞുവിട്ട ഒരു ജോലിക്കാരന് വൈകീട്ടോടെ എത്തിയെങ്കിലും ശരിയായി അറ്റകുറ്റപ്പണി നടത്തിയില്ല. പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ ഖ്യമന്ത്രി വീണ്ടും വാതിലടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മുഖ്യമന്ത്രിയുടെ പിഎ വിവരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. മന്ത്രി നേരിട്ട് അന്വേഷണം നടത്തിയാണ് എഇയെ സസ്പെന്‍ഡ് ചെയ്തത്. വിഎസിന്റെ ഇഷ്ടമുറിയാണ് ആലുവ പാലസിലെ 107. വിഎസ് അച്യുതാനന്ദന് ആലുവ പാലസിലെത്തിയാല്‍ സ്ഥിരമായി താമസിക്കുന്ന മുറിയാണിത്. പക്ഷെ വിഎസ് മുറിയുടെ വാതിലടക്കാറില്ല. മുറിയുടെ അകത്തും പുറത്തും വിഎസിന് സഹായികളുണ്ടാകും.